ഒരു വർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു; ഇൻഡസ് മോട്ടോഴ്സ് പുതിയ കാറും 50,000 രൂപയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

- Advertisement -spot_img

കോട്ടയം> ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സി ആർ മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 2023 ഡിസംബർ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്‌ഗ്രേ കളർ കാർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാർ ലഭ്യമാണെന്നും ഡിസംബർ 21ന് നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവൻ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാർ ഡെലിവറി ചെയ്യുകയും ചെയ്തു.

- Advertisement -

രേഖകൾ പരിശോധിച്ചപ്പോൾ വാഹനം ഒരുവർഷം പഴക്കമുള്ളതാണെന്ന് മനലസിലായതിനേത്തുടർന്ന് മോഹനൻ ഇൻഡസ് മോട്ടോഴ്സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകമ്മിഷനിൽ പരാതി നൽകിയത്. ഒരു വർഷം പഴക്കമുള്ള വാഹനം പരാതിക്കാരന് നൽകിയത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് അഡ്വ. വി എസ് മനുലാൽ പ്രസിഡന്റായും ആർ ബിന്ദു, കെ എം ആന്റോ എന്നിവർ മെമ്പർമാരുമായുള്ള കമീഷൻ വിലയിരുത്തി. ഇൻഡസ് മോട്ടോഴ്‌സ് 30 ദിവസത്തിനുള്ളിൽ സമാനമായ പുതിയ വാഹനവും നൽകാനും 50000 രൂപ നഷ്ടപരിഹാരവും നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img