ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം - Kerala Times    

Advertisement

Thursday, March 12, 2026
Dark
Light

Advertisement

Advertisement

AD

AD

Ad

ഒമാൻ ലക്ഷ്യമിട്ട് വീണ്ടും ആക്രമണവുമായി ഇറാൻ ; സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

March 12, 2026
FB IMG 1773308526649

മസ്കറ്റ്> ഒമാൻ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. സലാല തുറമുഖത്ത് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അൽ ജസീറയും ഒമാൻ ടിവിയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡ്രോൺ ആക്രമണത്തിൽ സലാല തുറമുഖത്തെ എണ്ണ ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പനിയായ എംബ്രെയറും ആക്രമണം സ്ഥിരീകരിച്ചു.

ആക്രമണത്തിൽ വ്യാപാര കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തെത്തുടർന്ന്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ-സെയ്ദ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ബന്ധപ്പെട്ടു. ഇറാന്റെ പുതിയ പരമോന്നത നേതാവായതിന്  ഹൈതം ആയത്തുള്ള മൊജ്തബ ഖമേനിയെ സുൽത്താൻ അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ഒമാനിൽ ആക്രമണം നടത്തിയത്. ഒമാന്റെ മണ്ണിൽ നടന്ന ഈ ആക്രമണങ്ങളെ സുൽത്താൻ
ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്തു.  ഒമാന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Ad

Latest from Blog

error: Content is protected !!

AD

Don't Miss