Kerala Times - News    

Latest

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

April 28, 2026
തിരുവനന്തപുരം> സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട്‌ ജില്ലയിൽ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

മെയ്മാസം മുതല്‍ ഗ്യാസ് ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു? പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്

April 28, 2026
ദില്ലി> മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ മേഖലയിലെ വിതരണക്ഷാമം, ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് ബുക്കിങ് നിയമങ്ങളിലും മാറ്റം വരുത്തുന്നത്. വിവിധ

വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര  കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

April 28, 2026
തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; അവിഹിതത്തിന് തടസ്സമായ ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയുടെ വക 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍; ഒടുവില്‍ ശില്‍പ്പയും സംഘവും കുടുങ്ങിയതിങ്ങനെ…

April 27, 2026
സിനിമയെ വെല്ലുന്ന തിരക്കഥയുമായി ഭര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെയും കാമുകന്റെയും കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ, താലി കെട്ടിയവനെ തന്നെ ഇല്ലാതാക്കാന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ശില്പ എന്ന യുവതിയും കാമുകന്‍

എസി ഉപയോഗിക്കാറില്ല, ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതിയെന്ന് സിന്ധ്യ

April 27, 2026
ശിവ്പുരി(മധ്യപ്രദേശ്)> അതികഠിനമായ വേനൽച്ചൂടിൽ പോലും എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിന് കാരണം തന്റേത് ചന്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു.  ഉഷ്ണ തരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യിൽ കരുതണമെന്നും സിന്ധ്യ

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

April 27, 2026
മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് അരാഗ്ചി റഷ്യയിലേക്ക് പുറപ്പെട്ടത്. മോസ്കോയിൽ അരാഗ്ചി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി;  മേശയ്ക്കടിയില്‍ ഒളിച്ച് അതിഥികള്‍; അക്രമിയെ വളഞ്ഞു പിടിച്ച് സുരക്ഷാ സേന

April 26, 2026
വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന്

വഴങ്ങാതെ ഇറാൻ ; സമാധാന ചർച്ച വീണ്ടും പരാജയം? ട്രംപിന് മുന്നിൽ ഇനിയെന്ത്?

April 25, 2026
പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരായിരുന്നു ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തിയിരുന്നത്. അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്ക് തങ്ങൾ ഇപ്പോൾ

യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ ‘ഉപരോധ’ പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി…

April 25, 2026
വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ

‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!’, കിന്റർ ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

April 25, 2026
ഇന്ത്യയിലെ സ്വകാര്യവിദ്യാഭ്യാസ മേഖലയിലെ അമിതമായ ഫീസ് വർധനവിനെ കുറിച്ചുള്ള ആശങ്കകൾ പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്നാൽ, പ്രീ പ്രൈമറി സ്കൂളുകളിലും മറിച്ചല്ല അവസ്ഥ. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കിന്റർഗാർട്ടൻ വിദ്യാർത്ഥിയിൽ നിന്നും വർഷം 2.5 ലക്ഷം രൂപയിലധികം
1 5 6 7 8 9 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!